കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. രൂപതയില്‍ വൈദികരുടെ മൊഴിയെടുക്കല്‍ തുടങ്ങി.
വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമായാണ് ജലന്ധറിലെത്തിയിരിക്കുന്നത്. തെളിവെടുപ്പിന് ശേഷം പീഡനാരോപണം ശരിയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയായിരിക്കും അറസ്റ്റ് ചെയ്യുക.
കേസില്‍ നിന്ന് പിന്മാറാനായി കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

