ഇന്ത്യ തിരിച്ചടിച്ചു; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 75 റണ്‍സിന്‍റെ ജയം

ബാംഗ്ളൂര്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 75 റണ്‍സിന്‍റെ ഉഗ്രന്‍ വിജയം. 12.4 ഓവറിൽ വെറും 41 റൺസ് വഴങ്ങി അശ്വിൻ ആറു വിക്കറ്റുകൾ വീഴിത്തി ഇന്ത്യയെ വിജയ പാതയിലേക്ക് നയിച്ചു. ഉമേഷ് യാദവ് രണ്ടും, ഇശാന്ത് ശർമയും ജഡേജയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.188 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് 112 റണ്‍സിന് പുറത്താവുകയായിരുന്നു.

prp

Related posts

Leave a Reply

*