വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

കൊ​ച്ചി: വ​നി​താ മ​തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്ന് ഹൈ​ക്കോ​ട​തി. വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​രെ​യും നി​ര്‍​ബ​ന്ധി​ക്കു​ന്നി​ല്ല. എ​ല്ലാ വ​കു​പ്പു​ക​ളോ​ടും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ഭ്യ​ര്‍​ഥി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​തി​ല്‍ നി​ര്‍​ബ​ന്ധി​ക്ക​ലി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

വ​നി​താ മ​തി​ലി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​വ​ര​വ​രാ​ണ്. ജീ​വ​ന​ക്കാ​ര്‍​ക്ക് വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​മു​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. പ​ങ്കെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി ഉ​ണ്ടാ​കു​മോ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ എ​ന്ന മു​ദാ​വാ​ക്യ​മു​യ​ര്‍​ത്തി ജ​നു​വ​രി ഒ​ന്നി​ന് കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യാ​ണ് വ​നി​താ മ​തി​ല്‍ തീ​ര്‍​ക്കു​ക.

prp

Related posts

Leave a Reply

*