ഹിമാചലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഹിമാചല്‍ പ്രദേശ്: രാജ്യത്ത് പലയിടത്തും മോശം കാലാവസ്ഥ തുടരുകയാണ്. ശക്തമായ മഴയോടൊപ്പം മണ്ണിടിച്ചിലും അപകടത്തിന് കാരണമാകുന്നു. ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വിനോദ സഞ്ചാര മേഖലയായ കുളു-മണാലി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഇതുവരെ എട്ട് പേര്‍ മരിച്ചു. മണാലിയില്‍ 43പേര്‍ കുടുങ്ങിയതായും വിവരമുണ്ട്.

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. നാളെ വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

prp

Related posts

Leave a Reply

*