കനത്ത മഴ; പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായും റെയില്‍വേ അറിയിച്ചു.

ഉച്ചയ്ക്ക് 2.40ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082) വൈകീട്ട് 4.45നും ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ മെയില്‍(12624) വൈകീട്ട് 4 മണിക്ക് തിരുവനന്തപുരത്ത് നിന്നും യാത്രതിരിക്കുകയുള്ളു.

വൈകീട്ട് 4.45ന് പുറപ്പെടേണ്ട കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ (16316) രാത്രി 8.30നും, വൈകീട്ട് 5.30ന് പുറപ്പെടേണ്ട കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ (12634) രാത്രി 7.30നും പുറപ്പെടും. ജൂലായ് 17 ചൊവ്വാഴ്ച തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടേണ്ട തിരുനെല്‍വേലി-ജാംനഗര്‍(19577) എക്സ്പ്രസ് റദ്ദാക്കി. കൊല്ലം-എറണാകുളം(56392) പാസഞ്ചര്‍ പിറവത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കായംകുളം പാസഞ്ചര്‍(56387) പിറവം റോഡില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കും.

റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍:-

56362 എറണാകുളം-നിലമ്പൂര്‍
56363 നിലമ്പൂര്‍-എറണാകുളം
56381 എറണാകുളം-കായംകുളം(56387)
56382 കായംകുളം-എറണാകുളം
56379 എറണാകുളം-ആലപ്പുഴ
56384 ആലപ്പുഴ-എറണാകുളം
66308 കൊല്ലം-എറണാകുളം(56392)
66309 എറണാകുളം-കൊല്ലം
56365 കൊല്ലം-പുനലൂര്‍
56366 പുനലൂര്‍-കൊല്ലം

prp

Related posts

Leave a Reply

*