ഹര്‍വി ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടം,ഹൂസ്റ്റണില്‍ അഞ്ചുപേര്‍ മരിച്ചു

സാന്‍ അന്റോണിയോ: ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹൂസ്റ്റണില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  കനത്ത മഴ തുടരുന്നത് വലിയ വെള്ളപ്പൊക്കത്തിനിടയാക്കി    യേക്കാമെന്ന ഭീതിയിലാണ് അധികൃതര്‍. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് യുഎസ് കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുണ്ട്.

ടെക്സസ് നഗരത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞിട്ടുണ്ട്. 50 വര്‍ഷത്തിനിടെ ടെക്സസ് നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റില്‍ വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. പതിനായിരങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. 20 ലക്ഷം പേരാണ് യുഎസിലെ ഏറ്റവും വലിയ നഗരമായ ടെക്സസിലുള്ളത്.

 

prp

Leave a Reply

*