കണ്ണൂരില്‍ ഹര്‍ത്താല്‍: ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു,

കണ്ണൂര്‍ ധർമ്മടത്ത് വെട്ടേറ്റ ബിജെപി പ്രവർത്തകൻ അണ്ടല്ലൂർ സ്വദേശി സന്തോഷ് മരിച്ചു. രാത്രി 11 മണിയോടെ വീടിന് സമീപത്താണ് സന്തോഷിന് വെട്ടേറ്റത്. കണ്ണൂരില്‍ ഇന്ന് രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് മണി വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കലോൽസവത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയെങ്കിലും വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അറിയിച്ചു. പാൽ, പത്രം എന്നീ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*