മടക്കാവുന്ന ആൻഡ്രോയ്ഡ് ഫോണുമായി നോക്കിയ എത്തുമോ?

സ്മാർട്ട്ഫോൺ വിപണിയില്‍ വ്യത്യസ്തമായ ഫീച്ചറുകളുള്ള ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിറക്കാന്‍ നോക്കിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മടക്കാവുന്ന ‍ഡിവൈസ് പുറത്തിറക്കാനുള്ള പേറ്റന്റ് നോക്കിയ നേടിയതിനെ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം ചോർന്നിരുന്നു. ഇതോടെ മടക്കാവുന്ന ആൻഡ്രോയ്ഡ് ഫോണും നോക്കിയ പുറത്തിറക്കിയേക്കുമെന്ന സൂചനയും  പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നോക്കിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാംസങും എൽജിയും മടക്കാവുന്ന ഹാൻഡ്സെറ്റുകൾ ഇറക്കാനുള്ള നീക്കം നടത്തുന്നുണ്ട്. സാംസങ് മടക്കാവുന്ന ഹാൻഡ്സെറ്റ് ഈ വർഷം തന്നെ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

prp

Leave a Reply

*