കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

കണ്ണൂര്‍: പള്ളൂരില്‍ സിപിഎം, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മും ബിജെപിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മാഹിയിലെ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം മാഹി മലയാളം കലാഗ്രാമത്തിന് സമീപത്തുനിന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെടുകയായിരുന്നു. ഹര്‍ത്താലില്‍ […]

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ സി.പി.എം അക്രമികള്‍ വെട്ടിക്കൊന്ന സംഭവം മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നത്. പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സി.പി.എം നിയമം കൈയിലെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണെന്നും അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. […]

കണ്ണൂരിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  പാറക്കണ്ടം സ്വദേശി മുഹമ്മദ് , സലിം, അളകാപുരം സ്വദേശി അമീര്‍, പാലയോട് സ്വദേശി ഹാഷിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണവം സ്വദേശി ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് കാക്കയങ്ങാട് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. […]