ഗൌരിയമ്മയ്ക്കും ജോര്‍ജ്ജിനും സീറ്റില്ല…

തിരുവനന്തപുരം: മുന്നണി വിട്ടെത്തിയ പി.സി. ജോര്‍ജ്ജിനെയും കെ.ആര്‍. ഗൌരിയമ്മയെയും ഇടതുമുന്നണി കൈവിട്ടു. എന്നാല്‍ സമാന രീതിയില്‍ യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലെത്തിയ gowri-ammaജനാധിപത്യ കേരള കോണ്‍ഗ്രസ്സിന് നാല് സീറ്റുകള്‍ നല്‍കി. കെ.ബി ഗണേഷ്കുമാറിനും സീറ്റുണ്ട്.

തെരഞ്ഞെടുപ്പില്‍ ജെ.എസ്.എസ്സിന് സീറ്റ് ലഭിക്കാത്തത് സി.പി.എമ്മില്‍ നിന്നും തന്നെ പുറത്താക്കിയതിനേക്കാള്‍ വേദന നല്‍കുന്ന കാര്യമാണെന്ന് കെ.ആര്‍. ഗൌരിയമ്മ പ്രതികരിച്ചു. സീറ്റ് ലഭിക്കില്ലെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ചാത്തനാട്ടുള്ള വസതിയില്‍ വിളിച്ചുവരുത്തി തന്നോട് ഇപ്രകാരം ഗൌരിയമ്മ പറഞ്ഞതായി  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബി. ഗോപന്‍ മാധ്യമങ്ങളെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവാന്‍ ഗൌരിയമ്മ കൂട്ടാക്കിയില്ല.

3815പൂഞ്ഞാറില്‍ തന്നെ പിന്തുണയ്ക്കേണ്ടതില്ലെന്ന എല്‍ഡിഎഫ് തീരുമാനം സി.പി.എമ്മിലെ ഒരു വിഭാഗത്തിന്‍റെ  ചതിയാണെന്നാണ്  പി.സി. ജോര്‍ജ്ജിന്‍റെ പ്രതികരണം. പൂഞ്ഞാറില്‍ ഇടതുപക്ഷം തനിക്കൊപ്പമാണ്. അതിനാല്‍ അവിടെ സ്ഥാനാര്‍ഥി താനാണെന്നും ജോര്‍ജ്ജ് അവകാശപ്പെട്ടു. പൂഞ്ഞാര്‍ മണ്ഡലം ജനാധിപത്യ കോണ്‍ഗ്രസ്സിന് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഘടകകക്ഷികളുമായും സഹകരിക്കുന്ന പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയാണ് ഇടതുമുന്നണി സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായത്.

prp

Related posts

Leave a Reply

*