തളിപ്പറമ്പില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയില്‍ ചാര്‍ത്തിയിരുന്നു കണ്ണടയും മാലയും നശിപ്പിച്ചു.

രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അജ്ഞാതനായ വ്യക്തി കല്ലെടുത്തെറിഞ്ഞുവെന്നാണ്  ലഭിക്കുന്ന വിവരം. കാവി വസ്ത്രമണിഞ്ഞ ആളാണെന്നും വ്യക്തമായിട്ടുണ്ട്.

താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

prp

Related posts

Leave a Reply

*