പറശ്ശിനിക്കടവില്‍ പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ 5 പേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.വി.സന്ദീപ്, ഷംസുദ്ദീന്‍, അയൂബ്, ഷബീര്‍ എന്നിവരാണ് പിടിയിലായത്. സ്വകാര്യ ലോഡ്ജ് ജീവനക്കാരന്‍റെ പേരിലും പൊലീസ് കേസെടുത്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെ 8 പേര്‍ കസ്റ്റഡിയിലാണ്. പോക്‌സോ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം ,കണ്ണൂര്‍, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലുള്ളവരാണ് പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രി തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്നില്‍ […]

തളിപ്പറമ്പില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ ലോറി തലയില്‍ കയറി മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാത ഏഴാംമൈലില്‍ വാഹനാപകടം. ഏഴാം മൈല്‍ പെട്രോള്‍ പമ്പിന് സമീപത്ത് വച്ച്‌ സ്ക്കൂട്ടര്‍ യാത്രക്കാരനായ യുവാവ് ലോറി തലയില്‍ കയറി ദാരുണമായി മരണപ്പെട്ടു. തളിപ്പറmp പൊയില്‍ സ്വദേശി ഉമ്മര്‍കുട്ടിയാണ് മരണപെട്ടത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടര്‍ പിറകില്‍ വരികയായിരുന്ന ലോറി തട്ടിയിടുകയും റോഡിലേക്ക് വീണ സ്കൂട്ടര്‍ യാത്രികന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസും തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്‍റെ നേതൃത്വത്തിലുള്ള […]

കീഴാറ്റൂരിലെ വയല്‍ക്കിളി കൂട് സിപിഎമ്മുകാര്‍ കത്തിച്ചു

ക​ണ്ണൂ​ര്‍: കണ്ണൂര്‍  കീ​ഴാ​റ്റൂ​രി​ല്‍ വ​യ​ല്‍ നി​ക​ത്തി ദേ​ശീ​യ പാ​ത നി​ര്‍​മി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ല്‍​ക്കി​ളി പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​മ​ര​പ്പ​ന്ത​ല്‍ സി​പി​എം പ്രവര്‍ത്ത​ക​ര്‍ ക​ത്തി​ച്ചു. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ര്‍​പ്പു​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് വ​യ​ല്‍​ക്കി​ളി പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴാ​റ്റൂ​രി​ല്‍ സ​മ​രം ന​ട​ത്തി​യി​രു​ന്ന​ത്. ത​ങ്ങ​ള്‍ കൃ​ഷി ചെ​യ്യു​ന്ന വ​യ​ലാ​ണെ​ന്നും ഇ​ത് നി​ക​ത്തി ദേ​ശീ​യ പാ​ത നി​ര്‍​മി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​യ​ല്‍​ക്കി​ളി സ​മ​രം നടത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ ദേ​ശീ​പാ​ത​യു​ടെ സ​ര്‍​വേ​യ്ക്കാ​യി കീ​ഴാ​റ്റൂ​രി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​തോ​ടെ  പ്ര​തി​ഷേ​ധ​ക്കാ​ര്‍ സ​മ​രം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ദേ​ശീ​യ പാ​ത​യ്ക്കാ​യി സ​ര്‍​വേ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് […]

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

കണ്ണൂര്‍: തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയില്‍ ചാര്‍ത്തിയിരുന്നു കണ്ണടയും മാലയും നശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അജ്ഞാതനായ വ്യക്തി കല്ലെടുത്തെറിഞ്ഞുവെന്നാണ്  ലഭിക്കുന്ന വിവരം. കാവി വസ്ത്രമണിഞ്ഞ ആളാണെന്നും വ്യക്തമായിട്ടുണ്ട്. താലൂക്ക് ഓഫീസ് പരിസരത്തുള്ള ആര്‍.ടി.ഓഫീസില്‍ വാഹന രജിട്രേഷനുമായി ബന്ധപ്പെട്ട് വന്നവരാണ് പ്രതിമയെ അക്രമിക്കുന്നത് കണ്ടത്. സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ തീപിടുത്തം; ആളപായമില്ല

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 3 നാണ് തീപിടുത്തം ഉണ്ടായത്, ആശുപത്രിയിലെ ഫാർമസിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽനിന്നുമെത്തിയ മൂന്നു യൂണിറ്റ് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 85 രോഗികളെ  ലൂർദ്ദ് ആശുപത്രിയിലും, പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റി. സംഭവം നടക്കുമ്പോൾ  ഇരുന്നൂറ് രോഗികളും  കൂട്ടിരുപ്പുകാരും  ആശുപത്രിയിലുണ്ടായിരുന്നു. ഫാർമസിയിൽ നിന്നും പുക പടർന്നത് കാരണം ശ്വാസ തടസം സംഭവിച്ചതാണ് രോഗികളെയും മറ്റു ആശുപത്രിയിലേക്ക് […]