”ജീവനുതുല്യം സ്നേഹിച്ച മകള്‍ കാമുകന്‍റെ കൂടെ ഒളിച്ചോടി. കല്യാണക്കാര്യം ഭാര്യ പോലും പറഞ്ഞില്ല..” ഫേസ്ബുക്ക് ലൈവില്‍ പിഴവുകള്‍ ഏറ്റുപറഞ്ഞ് പിതാവ് സ്വയം വെടിവെച്ചു മരിച്ചു.

അങ്കാര:  വളര്‍ത്തി വലുതാക്കിയ മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിന്, ഫേസ്ബുക്ക് ലൈവില്‍ പിഴവ് ഏറ്റുപറഞ്ഞ് പിതാവ് സ്വയം വെടിവെച്ചു മരിച്ചു. ആത്മഹത്യയുടെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മകളെക്കുറിച്ച്‌ വിഷമം പറഞ്ഞ ശേഷം തോക്ക് നെറ്റിയില്‍ മുട്ടിക്കുന്നതും വെടിയേറ്റു താഴേയ്ക്ക് വീഴുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

മദ്ധ്യതുര്‍ക്കിയിലെ  അയ്ഹാന്‍ ഉസുന്‍ എന്ന പിതാവാണ്  മകളോട് സ്വന്തം കാര്യം നീതന്നെ നോക്കൂയെന്ന് പറഞ്ഞുകൊണ്ട് തലയിലേക്ക് നിറയൊഴിച്ചത്. മരണം താന്‍ സ്വയം തിരഞ്ഞെടുത്തതാണെന്നും ആര്‍ക്കും ഇതില്‍ പങ്കില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. തന്നെ ഈ നിലയില്‍ മരിക്കാന്‍ പ്രേരിപ്പിച്ച മകള്‍ തന്‍റെ ശവം കാണാന്‍ പോലും വന്നേക്കരുതെന്നും പറയുന്നുണ്ട്.

ഒരു ഫോണ്‍കോളിലൂടെയാണ് മകള്‍ തന്‍റെ വിവാഹം നടന്ന കാര്യം അറിയിച്ചത്. ഭാര്യാ പിതാവാണ് അച്ഛന്‍റെ സ്ഥാനത്തു  നിന്ന് വിവാഹം നടത്തിക്കൊടുത്തത്. തന്നെ ഒരു സാധാരണ മനുഷ്യനായിപ്പോലും ആരും പരിഗണിച്ചില്ലെന്നും ഇതിലും വലിയ അധിക്ഷേപങ്ങള്‍ വരാനില്ലെന്നും ഉസുന്‍ പറഞ്ഞു.  ഭാര്യയും മകളുടെ വിവാഹക്കാര്യം നേരിട്ടുവന്നറിയിച്ചില്ലെന്ന് അദ്ദേഹം പരിഭവപ്പെടുന്നു.

ലൈവ് സ്ട്രീമിനിടെ, ഉസൂനോട് ജീവനൊടുക്കരുതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല.  ഇത് ലൈവ് സ്ട്രീം ചെയ്യുന്നത് തന്‍റെ അവകാശമാണെന്നാണ്  അദ്ദേഹം അവസാനമായി പറഞ്ഞത്.

prp

Leave a Reply

*