തിരുവനന്തപുരം: ഫറൂഖ് കോളജ് അധ്യാപകന് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗം കെ.എം.ഷാജി ഉന്നയിച്ച ചോദ്യത്തിന് മന്ത്രി എ.കെ.ബാലനാണ് നിയമസഭയില്‍ മറുപടി നല്‍കിയത്.
വത്തക്ക പരാമര്‍ശത്തിന്റെ പേരില്‍ അധ്യാപകനെതിരേ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. വിദ്യാര്‍ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണം പൂര്‍ത്തിയായ ശേഷമേ സര്‍ക്കാര്‍ നടപടിയുണ്ടാകൂ എന്നും കേസെടുത്തെങ്കിലും അധ്യാപകനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. സംഭവം വന്‍ വിവാദമായതോടെ അദ്ധ്യാപകന് അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
![prp](https://keralaviews.com/wp-content/uploads/2015/03/AMC-AD-3.jpg)