ആധാര്‍ വെരിഫിക്കേഷന് ഇനി മുഖവും!

ന്യൂഡല്‍ഹി: തിരിച്ചറിയിലിനായി മുഖം കൂടി പരിഗണിക്കുന്ന സംവിധാനം ജൂലൈ 1 മുതല്‍ നിലവില്‍ വരുമെന്ന് ആധാര്‍ അതോറിറ്റി.

വിരലടയാളം യോജിക്കാത്തത് മൂലം പ്രശ്നങ്ങള്‍ നേരിടുന്ന വയോധികര്‍ക്ക് ഫേസ് ഡിറ്റക്ഷന്‍ സൗകര്യപ്രദമാകുമെന്ന് ആധാര്‍ അതോറിറ്റി ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യം സി.ഇ.ഒ  അജയ് പാണ്ഡേ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിട്ടുണ്ട്.

ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ എടുക്കുന്ന വിരലടയാളവും ഐറിസിന്‍റെ വിവരങ്ങളും മാത്രമാണ് ഇതു വരെ തിരിച്ചറിയലിന് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇനി മുതല്‍ മുഖവും തിരിച്ചറിയലിന് വേണ്ടി ഉപയോഗിക്കാമെന്നാണ് ആധാര്‍ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

 

 

 

prp

Related posts

Leave a Reply

*