അരയന്‍മാരുടെ കഥ പറയുന്ന ഈ.മ.യൗ. ഡിസംബറില്‍ തീയേറ്ററുകളിലേക്ക്

86 പുതുമുഖങ്ങളുമായി മലയാളികളെ ഞെട്ടിച്ച അങ്കമാലി ഡയറീസിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഈ.മ.യൗ’. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ  ചുരുക്കപ്പേരാണ് ഈ.മ. യൗ.

തീരദേശ ഗ്രാമത്തിന്‍റെ  പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഈ മ യൗ. തിരക്കഥാ രചനയ്ക്ക് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പി എഫ് മാത്യൂസിന്‍റെതാണ് രചന. ക്രിസ്ത്യാനികള്‍ മരണ അറിയിപ്പിനൊപ്പം ഈ മ യൗ എന്ന് രേഖപ്പെടുത്താറുമുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ്‌ കഥ മുന്നോട്ട് പോകുന്നത്.

അരയന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ. നിർവഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള.

     ഒരു മലയാള സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ശരാശരി അമ്പത് ദിവസം എടുക്കുമ്പോള്‍ ലിജോ പെല്ലിശേരിയുടെ പുതിയ ചിത്രം പൂര്‍ത്തിയായത് 18 ദിവസം കൊണ്ടാണ്. മുന്‍നിര താരങ്ങളില്ലാതെ ഒരുക്കിയിരിക്കുന്ന ഈ.മ.യൗ. ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തും.

 

prp

Related posts

Leave a Reply

*