86 പുതുമുഖങ്ങളുമായി മലയാളികളെ ഞെട്ടിച്ച അങ്കമാലി ഡയറീസിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഈ.മ.യൗ’. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. തീരദേശ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഈ മ യൗ. തിരക്കഥാ രചനയ്ക്ക് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പി എഫ് മാത്യൂസിന്‍റെതാണ് രചന. ക്രിസ്ത്യാനികള്‍ മരണ അറിയിപ്പിനൊപ്പം ഈ മ യൗ എന്ന് രേഖപ്പെടുത്താറുമുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അരയന്‍മാരുടെ കഥ പറയുന്ന […]

