ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി

images (5)

സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം സമൂഹത്തെ നശിപ്പിച്ച്‌ കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ലക്നൗവിൽ ദസ്‌റ ആഘോഷത്തോടനുബന്ധിച്ചു നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭീകരവാദം സിറിയയ്ക്കു സമ്മാനിക്കുന്നത് എന്താണെന്ന് നമ്മുക്ക് നന്നായി അറിയാം.ഭീകരവാദത്തെയും ഭീകരവാദികളെയും അമർച്ച ചെയ്യാതെ ലോകത്തിന് സംരക്ഷണം ഉറപ്പാക്കാനാവില്ലെന്നും ഇത് ഇവിടെന്ന് തുടച്ചുനീക്കണമെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷക്കാലം നമുക്കു സംഭവിച്ച തെറ്റുകൾ തിരിച്ചറിഞ്ഞു തിരുത്താനുള്ള അവസരമാണു വിജയദശമി.എല്ലാ വർഷവും നാം രാവണന്‍റെ കോലം കത്തിക്കുന്ന ഒരു ചടങ്ങുണ്ട്,  സീതയോടു ചെയ്ത അനീതിയുടെ പേരിലാണ്  നാം രാവണന്‍റെ കോലം കത്തിക്കുന്നത്.സ്ത്രീകൾക്കു നമ്മുടെ സമൂഹത്തിൽ അർഹിച്ച പ്രാധാന്യം നൽകണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.ആൺകുട്ടികളോടും പെൺകുട്ടികളോടുമുള്ള നമ്മുടെ കാഴ്ചപ്പാടിൽ വ്യത്യാസം വരേണ്ടതുണ്ടെന്നും മോദി പറഞ്ഞു.തിന്മയ്ക്കെതിരെ നന്മയുടെ ജയമാണ് ദസ്‌റ ആഘോഷമെന്നും ,എല്ലാര്‍ക്കും ആശംസകള്‍ നെര്‍ന്നുമാണ് പ്രധാനമന്ത്രി വേദി വിട്ടത്.

prp

Leave a Reply

*