നിപ്പാ വൈറസ്: കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ഡോ. കഫീല്‍ ഖാന്‍

കോഴിക്കോട്: കേരളത്തില്‍ നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോ. കഫീല്‍ ഖാന്‍. ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് കഫീല്‍ ഖാന്‍ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്.

നിപ്പാ വൈറസ് ബാധമൂലം കേരളത്തില്‍ ഉണ്ടാകുന്ന മരണങ്ങളും വൈറസ് ബാധയെ കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നവയും തന്നെ അസ്വസ്ഥനാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള പാവങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് തന്നെ മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കണമെന്നുമാണ് ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചത്.

After sehri n fajr namaz was trying to sleep but couldn’t.Disturbed with increase no of mortality due to Nipah Virus…

Posted by Drkafeel Khan on Monday, May 21, 2018

കഫീല്‍ ഖാന്‍ കേരളത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പിണറായി മറുപടി നല്‍കി. അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*