കോഴിക്കോട്: നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ കോഴിക്കോട്ടേക്ക് പുറപ്പെടാനിരുന്ന ഡോ കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. എയിംസിലെ വിദഗ്ധ സംഘം എത്തുന്നതിനാല്‍ വരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഡോ. കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കിയത്. വ്യാഴാഴ്ച 9.15 ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് കഫീല്‍ ഖാന് ലഭിച്ചത്. എന്നാല്‍ സൗജന്യ സേവനത്തിനല്ലേ താന്‍ വരുന്നത് എന്ന് അദ്ദേഹം ചോദിച്ചെങ്കിലും അതിന് വ്യക്തമായി മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ […]
Tag: DR KAFEEL KHAN
നിപ്പാ വൈറസ്: കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ഡോ. കഫീല്‍ ഖാന്‍
കോഴിക്കോട്: കേരളത്തില്‍ നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോ. കഫീല്‍ ഖാന്‍. ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് കഫീല്‍ ഖാന്‍ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. നിപ്പാ വൈറസ് ബാധമൂലം കേരളത്തില്‍ ഉണ്ടാകുന്ന മരണങ്ങളും വൈറസ് ബാധയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നവയും തന്നെ അസ്വസ്ഥനാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള പാവങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് തന്നെ മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കാന്‍ […]

