ദില്ലി: നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.
ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ലക്നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന് അഹമ്മദ് നല്കിയ പരാതിയിലാണ് നടപടി.
മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. ‘കള്ളന് പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.
