നോട്ട് നിരോധനം വിജയകരം, കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു:മോദി

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കിയതിന് ഒരു വര്‍ഷം തികയവെ രാജ്യത്തെ നോട്ട് നിരോധനം വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ പരിശ്രമത്തിനു വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികമായ ഇന്ന്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം നികുതി വരുമാനത്തില്‍ ഇതുവരെയുണ്ടാകാത്ത വര്‍ദ്ധന ഉണ്ടായി.കൂടാതെ വായ്പകളുടെ പലിശ കുറഞ്ഞതായും      തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ദ്ധിച്ചതായും മോദി പറഞ്ഞു.

prp

Related posts

Leave a Reply

*