ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് സി.ഐയുടെ പരാതി

മാവേലിക്കര: ബന്ധുവിനെതിരെ കേസെടുത്തെതിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി പി.ഡി. രാജന്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെടറുടെ പരാതി. മാവേലിക്കര സി.ഐ പി.ശ്രീകുമാറാണ് പരാതിയുമായി രംഗത്തെത്തിയത്.

ചേംബറില്‍ വിളിച്ചു വരുത്തിയതിനു ശേഷം ബന്ധുവിനെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ നശിപ്പിച്ചു കളയുമെന്നും പറഞ്ഞാണ് ജഡ്ജി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് കൊച്ചി റേഞ്ച് ഐ.ജി. ശ്രീജിത്ത് നേരിട്ടെത്തിയാണ് ശ്രീകുമാറിനെ മോചിപ്പിച്ചത്.

prp

Leave a Reply

*