കര്‍ണ്ണാടക: പ്രണയം നിരസിച്ചതിന് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. അക്ഷിതയെന്ന പെണ്‍കുട്ടിയാണ് നാടിനെ നടുക്കിയ ക്രൂരതയ്ക്ക് ഇരയായത്. ഫെബ്രുവരി 20ന് ആയിരുന്നു സംഭവം.
സുള്ള്യ നെഹ്രു മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അക്ഷിത. ഇതേ കോളേജലെ വിദ്യാര്‍ഥിയായ കാര്‍ത്തിക് അക്ഷിതയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ തനിക്ക് പഠിക്കണമെന്നും ശല്യം ചെയ്താല്‍ പരാതിപ്പെടുമെന്നും അക്ഷിത മറുപടി നല്‍കി. ഇതിന് പ്രതികാരമായി അക്ഷിത വീട്ടിലേക്ക് മടങ്ങവേ ഇയാള്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
നടുറോഡില്‍ അക്ഷതയുടെ ജീവന്‍ പിടഞ്ഞപ്പോഴും എല്ലാവരും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ കാര്‍ത്തിക് സ്വയം കൈ മുറിക്കുകയും ചെയ്തു. ഇതിനിടെ ഏറെ വൈകി ഒരാള്‍ അക്ഷിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
