ഒളിച്ചോടലും ഒഴിഞ്ഞുമാറലുമാണ് വി.എസിന്‍റെ വഴിയെന്ന് ഉമ്മന്‍ ചാണ്ടി

എല്ലാ കാര്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നതും ഒഴിഞ്ഞുമാറുന്നതും വി.എസ് അച്യുതാനന്ദനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലാവലിന്‍ കേസിലും ടി.പി വധക്കേസിലും വി.എസ് തന്‍റെ നിലപാട് മാറ്റിയില്ലേയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് വേളയ്ക്കിടയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

chandy_0_1_0

തനിക്കെതിരെ 31 കേസുണ്ടെന്ന് പറയുന്ന വി.എസ് അത് ഏതൊക്കെ എന്നുകൂടി പറയണം. വി.എസ്സിന്‍റെ കള്ളക്കളിക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. ഉമ്മന്‍ ചാണ്ടി ഗോദമാറിക്കയറി എന്ന വി.എസ്സിന്‍റെ വിമര്‍ശനത്തിന് താന്‍ മുഴുവന്‍ സമയവും തിരഞ്ഞെടുപ്പ് ഗോദയില്‍ തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഈ തിരഞ്ഞെടുപ്പില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് ചില മാറ്റങ്ങളുള്ളത്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. ബി.ജെ.പിയുടെ വിഭാഗീയ ശ്രമങ്ങള്‍ ഒന്നും ഫലം കാണില്ലെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*