ഉമ്മന്‍ചാണ്ടിയോട് അഴിമതിക്ക് അഴി ഉറപ്പാക്കുമെന്ന് വി.എസ്

കൂടുതല്‍ തെളിവുകള്‍ നിരത്തി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകള്‍ നിലവിലുണ്ടെന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ട് വി.എസ് അച്യുതാനന്ദന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

29-vs-chandy

ടെറ്റാനിയം കേസ് ഓര്‍മയില്ലേയെന്ന് വി.എസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ഇതുവരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടില്ല. വിജിലന്‍സിനെ നിങ്ങള്‍ കക്ഷത്തിലിടിക്കി വെച്ചാല്‍ എങ്ങനെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്ന് പോസ്റ്റില്‍ വി.എസ് ആരോപിക്കുന്നു.

ബംഗളൂരു കോടതിയില്‍ താങ്കള്‍ക്കെതിരെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ റിക്കവറി സ്യൂട്ട് ഇല്ലേയെന്ന് വി.എസ്  ചോദിക്കുന്നു.  സോളാര്‍ സരിതയും നിങ്ങളും കൂടി പറ്റിച്ച കുരുവിള കൊടുത്ത കേസാണിത്. രണ്ട് സമന്‍സ് കിട്ടിയെങ്കിലും ഹാജരായില്ല.

നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് ഒരു ദിവസം മുമ്പ് അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി സമസ്താപരാധവും ഏറ്റുപറഞ്ഞില്ലെയെന്ന് വി.എസ് ചോദിക്കുന്നു. ജൂണ്‍ 20 – ന് താങ്കള്‍ ആ കോടതി മുമ്പാകെ കൈയ്യും കെട്ടി തല കുനിച്ച് നിന്ന് മാപ്പ്!, മാപ്പ്!, മാപ്പ്! എന്ന് മൂന്ന് വട്ടം പറയണമെന്നും വി.എസ് പോസ്റ്റിലൂടെ പരിഹസിക്കുന്നുണ്ട്.

prp

Leave a Reply

*