ചെന്നൈ: അമ്മയോടുള്ള ദേഷ്യത്തിനു മൂന്നരവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. ഭാരതി നഗറില്‍ താമസിക്കുന്ന വെങ്കിടേഷ് – ജയന്തി ദമ്പതികളുടെ മകള്‍ കാവ്യയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ദേവി എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ വില്ലിവാക്കത്ത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ദേവിയും ജയന്തിയും തമ്മില്‍ ഇടയ്ക്കിടെ ചില തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി ദേവി കുട്ടിയെ എടുത്തുകൊണ്ട് പോയി ബക്കറ്റിലെ വെള്ളത്തില്‍ മുക്കിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.
ജയന്തിയോടുള്ള ദേഷ്യം തീര്‍ക്കാനാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ദേവി പൊലീസിനോട് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.