സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ ഫലം: എറണാകുളം ജില്ലക്ക് നൂറില്‍ നൂറ്

കൊച്ചി: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് 10ാം ക്ലാസ് പരീക്ഷയില്‍ 100 ശതമാനം വിജയത്തിളക്കം. ആകെ 148 സി.ബി.എസ്.ഇ സ്കൂളുകളാണ് ജില്ലയിലുള്ളത്. വൈറ്റില ടോക് എച്ച്‌ പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 161 കുട്ടികളില്‍ 24 പേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. 30 പേര്‍ 95 ശതമാനത്തിന് മുകളിലും 68 പേര്‍ 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടി.

ഇടപ്പള്ളി കാംപ്യന്‍ സ്‌കൂളിലെ പരീക്ഷയെഴുതിയ 166 വിദ്യാര്‍ഥികളില്‍ 24 പേര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി. 58 വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. കളമശ്ശേരി നജാത്ത് പബ്ലിക് സ്കൂളില്‍ 99 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ മൂന്നുപേര്‍ക്ക് എ വണ്ണും 62 പേര്‍ ഡിസ്​റ്റിങ്​ഷനും 37 പേര്‍ ഫസ്​റ്റ്​ ക്ലാസും നേടി.

കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പരീക്ഷയെഴുതിയ 159 പേരില്‍ 37 പേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. 96 പേര്‍ 90 ശതമാനത്തിന് മുകളിലും 156 പേര്‍ 75 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടി. എളമക്കര സരസ്വതി വിദ്യാനികേതനില്‍ പരീക്ഷയെഴുതിയ 105 വിദ്യാര്‍ഥികളില്‍ 13 പേര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി. 39 പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. തെങ്ങോട് മാര്‍ത്തോമ പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 95 വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി. 26 പേര്‍ക്ക് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു.തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂളില്‍ 79 കുട്ടികളില്‍ 15 പേര്‍ക്കാണ് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചത്.

18 കുട്ടികള്‍ 95 ശതമാനത്തിന് മുകളിലും 45 കുട്ടികള്‍ 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടി. തമ്മനം നളന്ദ പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 71 വിദ്യാര്‍ഥികളില്‍ ഏഴുപേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു.

prp

Leave a Reply

*