വണ്‍പ്ലസ് 6T ക്ക് വെല്ലുവിളിയുമായി സാംസങ്ങ് A9 ഇന്ത്യന്‍ വിപണിയില്‍

സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്ഫോണായ ഗാലക്സി A9 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 39,000 രൂപയാണ് A9 ന്‍റെ 6 ജി ബി റാം വേരിയന്‍റിന്‍റെ  ഇന്ത്യയിലെ വിപണിവില. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലായാണ് ഫോണിന്‍റ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 18:5:9 ആസ്‌പെക്‌ട് റേഷ്യോവില്‍, 2220×1080 പിക്‌സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ […]

ദീപാവലി ഓഫറുകളുമായി ഷവോമി റെഡ്മി നോട്ട് 5 പ്രോ, ഐഫോണ്‍ എസ്‌ഇ, മോട്ടോ ജി6

ആപ്പിള്‍, മോട്ടോ, ഷവോമി എന്നീ ഫോണുകള്‍ക്ക് ദീപാവലി ഓഫറുകള്‍. ഗാലക്‌സി നോട്ട് 8 ആണ് ഡിസ്‌കൗണ്ട് വിലയ്ക്ക് ലഭിക്കുന്നത്. 64 ജിബി സ്‌റ്റോറേജുള്ള ഫോണിന് 43,990 രൂപയാണ് ആമസോണില്‍ വില. 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. 3,300 എംഎഎച്ചാണ് ബാറ്ററി. ഫ്ലിപ്കാര്‍ട്ടില്‍ ഐഫോണ്‍ എസ്‌ഇ ഫോണിന് 15,999 രൂപയാണ് ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കുന്നത്. 4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയും 12 എംപി റിയര്‍ ക്യാമറയുമാണ് ഫോണിനുള്ളത്. ഷവോമി റെഡ്മി നോട്ട് 5 പ്രോയ്ക്ക് 2,000 രൂപയാണ് […]

ലോകത്ത് ആദ്യമായി മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു- VIDEO

ചൈന: ലോകത്ത് ആദ്യമായിതാ മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങാന്‍ പോകുന്നു. ചൈനീസ് നിര്‍മാതാക്കളായ റൊയോലേ കോര്‍പ്പറേഷനാണ് ഫോണ്‍ പുറത്തിറക്കുന്നത്. എല്‍.ജി, ഹുവാവേ, സാംസങ് തുടങ്ങിയ വമ്പന്‍മാരെല്ലാം മടക്കാവുന്ന ഫോണില്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിജയത്തിനോട് അടുത്തുവെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി രംഗത്തെത്തുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണിന്റെ അടുത്ത തലമുറ ചിപ്‌സെറ്റ് 8150 ആണ് ഫോണില്‍ ചൈനീസ് നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് ജി.ബി റാം, 128 ജി.ബി സ്റ്റോറേജ് ഇത് 256 ജി.ബി വരെ ദീര്‍ഘിപ്പിക്കാം. എട്ട് ജി.ബി റാമും […]

വമ്പന്‍ ഫീച്ചറുകളുമായി വണ്‍പ്ലസിന്‍റെ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി…

വണ്‍ പ്ലസ് ശ്രേണിയിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണും എത്തി. ന്യൂയോര്‍ക്കില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് പുത്തന്‍ ഫീച്ചറുകളുള്ള വണ്‍ പ്ലസ് 6T അവതരിപ്പിച്ചത്. വണ്‍ പ്ലസ് 6 നെക്കാള്‍ വലിയ മാറ്റത്തോടെയാണ് വണ്‍ പ്ലസ് 6T യുടെ വരവ്. എന്നാല്‍ വണ്‍ പ്ലസ് 6T യുടെ ഇന്ത്യന്‍ വില എത്രയാണെന്ന് അറിഞ്ഞിട്ടില്ല. 6.41ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേ, വാട്ടര്‍ഡ്രോപ്പ് നോച്ച്, ഗൊറില്ല ഗ്ലാസ് 6,19.5:9 ഡിസ്‌പ്ലേ അനുപാതം,  3700 mAh ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ […]

ഫെയ്‌സ്‌ ഐഡി, ടച്ച് ഐഡി ഫീച്ചറുമായി വാട്‌സാപ്പ്

ഏറെക്കാലമായി വാട്‌സാപ്പ് ഉപഭോക്താക്കള്‍ കാത്തിരുന്ന ഫെയ്‌സ്‌ ഐഡി, ടച്ച് ഐഡി ഫീച്ചര്‍ ഉടന്‍ വാട്‌സാപ്പില്‍ ലഭ്യമാകും. തുടക്കത്തില്‍ ഐഒഎസ് പതിപ്പുകളിലാണ് ഈ സേവനം ലഭിക്കുക. വാട്‌സാപ്പ് സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി മുഖവും വിരലും ഉപയോഗിച്ച് ലോക്ക്, അണ്‍ലോക്ക് ചെയ്യാം. സ്മാര്‍ട് ഫോണുകളില്‍ ലഭ്യമായ ഫെയ്‌സ്‌ഐഡി, ടച്ച് ഐഡി ഫീച്ചര്‍ തന്നെയാണ് വാട്‌സാപ്പും പരീക്ഷിക്കാന്‍ പോകുന്നത്. നിലവില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ചാണ് വാട്‌സാപ് ലോക്ക് ചെയ്യുന്നത്. ചില ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ വാട്‌സാപ്പിന്‍റെ കൂടെ തന്നെ […]

ഓപ്പോ ആര്‍15 എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു

ഓപ്പോ ആര്‍15 എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു. ഫിംഗര്‍പ്രിന്‍റ് സ്‌കാനറുള്ളതാണ് ഫോണിന്‍റെ പ്രധാന സവിശേഷത. 6 ജിബി റാം 128 ജിബി ഇന്‍റെണല്‍ സ്റ്റോറേജ് മോഡലിന് 26,400 രൂപയാണ് വില വരുന്നത്. നവംബര്‍ 1 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പ്പന ആരംഭിക്കും. 19:5:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 2340×1080 പിക്‌സലില്‍ 6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഫോണിനുണ്ട്. 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്ക് വശത്ത് ഡ്യുവല്‍ […]

കിടിലന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്‌സ്

കിടിലന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്‌സ്. പൊതു ടോയ്‌ലറ്റുകള്‍, ബസ് സമയങ്ങള്‍ എന്നിവയെ കുറിച്ച്‌ അറിയുവാന്‍ സാധിക്കുന്ന സൗകര്യമാണ് ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇപ്പോള്‍ പൊതു ടോയ്ലെറ്റ് സൗകര്യം ലഭ്യമായിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഈ പുതിയ സവിശേഷത വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതിനാല്‍ ഇതിനായി ഗൂഗിള്‍ ഗവണ്‍മെന്‍റ് അധികാരികളുടെ സഹായം തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തത്സമയ ബസ് ട്രാന്‍സിറ്റ് ഇന്‍ഫര്‍മേഷന്‍ ടൂള്‍ എന്ന ഫീച്ചര്‍ ഗൂഗിള്‍ മാപ്സില്‍ ഇന്ത്യക്കാര്‍ക്കായി പരീക്ഷിക്കുന്നത്. കൊല്‍ക്കത്ത, സൂറത്ത് എന്നിവിടങ്ങളിലാണ് ആദ്യം തുടങ്ങുക. മറ്റു നഗരങ്ങളിലേക്കും വൈകാതെ […]

പത്ത് ജിബി റാമോടു കൂടിയ ഫോണുമായി ഓപ്പോ

ഓപ്പോ ആര്‍ 17 എന്ന പേരില്‍ ഓപ്പോ പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പത്ത് ജിബി റാം ശേഷിയായിരിക്കും ഫോണിന്‍റെ മുഖ്യ ആകര്‍ഷണം. ഫോണിന്‍റെ യഥാര്‍ത്ഥ വിവരങ്ങളെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയാ സേവനമായ വെയ്‌ബോയില്‍ കുമാമോട്ടോ ടെക്‌നോളജി പുറത്തുവിട്ട ചൈനയില്‍ നടന്ന ഒരു പരിപാടിയുടെ ചിത്രത്തിലാണ് ഓപ്പോയുടെ പുതിയ ഫോണിന്‍റെ ടീസര്‍ പ്രദര്‍ശിപ്പിച്ചത്. ടീസറില്‍ ഫോണിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഒന്നും ഇല്ലെങ്കിലും ആര്‍ 15 ഫോണുകളുടെ പിന്‍ഗാമിയും പത്ത് ജിബി റാം ശേഷിയുള്ള […]

മീഡിയാ വിസിബിലിറ്റി ഫീച്ചറുമായി വാട്‌സ്‌ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ് രംഗത്ത്. ആന്‍ഡ്രോയിഡില്‍ മീഡിയാ വിസിബിലിറ്റി ഫീച്ചറാണ് പുതിയതായി എത്തിയിരിക്കുന്നത്. വാട്‌സ്‌ആപ്പിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. വാട്‌സ്‌ആപ്പിന്‍റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്. മുമ്പും ഇതേ ഫീച്ചര്‍ വാട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സ്‌ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് ഉള്ളത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി […]

അഞ്ച് ക്യാമറകളുള്ള തകര്‍പ്പന്‍ ഫോണുമായി എല്‍ജി

4 ക്യാമറയുമായി എത്തിയ പി 20 പ്രോയെ കടത്തിവെട്ടിക്കൊണ്ട് 5 ക്യാമറകളുമായി എല്‍ജി ഒരു ഫോണ്‍ അവതരിപ്പിക്കുന്നത്. എല്‍ജിയുടെ വി സീരീസില്‍ പെട്ട ഇനി ഇറങ്ങാനിരിക്കുന്ന V40 മോഡലില്‍ ആയിരിക്കും ഈ രീതിയില്‍ 5 ക്യാമറകള്‍ ഉണ്ടാകുക. പുറകില്‍ മൂന്ന് സെന്‍സറുകളും മുന്‍വശത്ത് രണ്ടു സെന്‍സറുകളും അടക്കം മൊത്തം 5 ക്യാമറകള്‍. ഫോണില്‍ ഫേസ് അണ്‍ലോക്ക് സംവിധാനത്തിനു പുറമെ 3ഡി മാപ്പിംഗ് സംവിധാനം കൂടെ ഉണ്ടാകും. പിറകിലെ മൂന്ന് ക്യാമറകളില്‍ ഒരെണ്ണം മുഖ്യ സെന്‍സറും രണ്ടാമത്തേത് എല്‍ജിയുടെ […]