കനത്ത പോരാട്ടം; കര്‍ണാടകയില്‍ ബി.ജെ.പി മുന്നില്‍

ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപിയുടെ ലീഡ് നൂറിലേക്ക് അടുക്കുന്നു. 211 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ ബി.ജെ.പി 95 സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 78 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. ജെ.ഡി.എസ് 38 സീറ്റില്‍ ലീഡ് ചെയ്യുന്നു. തീരദേശ മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം. ലിംഗായത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുസഭയ്ക്ക് സാദ്ധ്യത കല്പിക്കുമ്ബോള്‍ […]

ബാബുവിന്‍റെ കൊലപാതകം; 3 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബു കൊല്ലപ്പെട്ട സംഭവത്തില്‍ kannurലായി.  പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷ്, നിജേഷ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്ത 13 പേരില്‍പ്പെട്ടവരാണിവര്‍. മാഹി കേന്ദ്രീകരിച്ചും പാനൂര്‍ മേഖലയിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആര്‍എസ്‌എസ് സംഘത്തിലെ കണ്ണിയാണ് ജെറിന്‍ സുരേഷ്. കഴിഞ്ഞ ദിവസം ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജെറിന്‍ സുരേഷിനെ കസ്റ്റഡിയില്‍ […]

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഭീകരത; സിപിഐ എം പ്രവര്‍ത്തകനേയും ഭാര്യയേയും ചുട്ടുകൊന്നു

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്നത്. പോളിംഗ് തുടരുകയാണ്. രാവിലെ ഏഴുമണിയോടെയാണ് പോളിംഗിന് തുടക്കമായത്. പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം തുടങ്ങി. നോര്‍ത്ത് പര്‍ഗാനയിലാണ് സിപിഐഎമ്മുകാര്‍ക്കു നേരെ വ്യാപക അക്രമമുണ്ടായത്. ഇരുപത് സിപിഐഎം പ്രവര്‍ത്തകര്‍ക്കും ത്രിണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകര്‍ പലയിടത്തും ബൂത്തുകള്‍ കൈയേറി. വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്താതെ തടയുന്നു.  തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി […]

നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

ബെംഗളൂരു:കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. നന്ദിനി രാമണ്ണ എന്ന ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ് പ്രചരണരംഗത്ത് സജീവമായിരുന്നു […]

വയല്‍ക്കിളികള്‍ പിന്നോട്ട് ; ലോങ് മാര്‍ച്ച്‌ ഉടനില്ല

കണ്ണൂര്‍ : കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ ലോങ് മാര്‍ച്ച്‌ ഉടനില്ലെന്ന് വയല്‍ക്കിളികള്‍. ആഗസ്റ്റ് 11 ന് തൃശൂരില്‍ വിപുലമായ സമരസംഗമം നടത്തുമെന്നും ഇവിടെ  വെച്ച്‌ ‘കേരളം തിരുവനന്തപുരത്തേക്ക്’ എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോങ് മാര്‍ച്ചിന്‍റെ തീയതി തീരുമാനിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. വയല്‍ക്കിളികളുടെ ഇന്നുചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ ചെങ്ങന്നൂരിലെ ആകാശത്തും വയല്‍ക്കിളികള്‍ പറന്നേക്കും എന്ന തരത്തില്‍ വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ, സര്‍ക്കാരിനെതിരെ താക്കീതായി വയല്‍ക്കിളികളുടെ ലോങ്മാര്‍ച്ച്‌ ഉണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ ലോങ് മാര്‍ച്ച്‌ […]

ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബി.ജെ.പി അവസാനിപ്പിക്കണമെന്ന്‌ മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: ദളിത് വിഭാഗങ്ങളുടെ വീട് സന്ദര്‍ശിച്ച്‌ ഭക്ഷണം കഴിച്ച്‌ അവര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാനുള്ള ബി.ജെ.പി നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് രംഗത്തെത്തി. ബി.ജെ.പി ഈയിടെയായി നടത്തുന്ന നാടകത്തില്‍ നിന്നും പിന്‍തിരിയണമെന്നും സാധാരണ ഇടപെടലുകളിലൂടെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയിലെ ജാതിയത തുടച്ച്‌ നീക്കാന്‍ മുന്നിട്ടിറങ്ങണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. വി.എച്ച്‌.പി, ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ബി.ജെ.പിയുടെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദിയൂരപ്പ […]

കര്‍ണാടക ബി.ജെ.പി എംഎല്‍എ ബി.എന്‍ വിജയകുമാര്‍ അന്തരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍ വിജയകുമാര്‍(59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നടന്ന പ്രചാരണ പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.  മെയ് 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ജയനഗറില്‍ നിന്ന് വീണ്ടും ജനവിധി തേടുകയായിരുന്നു അദ്ദേഹം. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 1990ലാണ് സിവില്‍ എന്‍ജിനിയറിങ് ബിരുദധാരിയായ വിജയകുമാര്‍ ബിജെപിയില്‍ ചേര്‍ന്നത് ജയനഗര്‍ മണ്ഡലത്തില്‍ […]

പി ജയരാജന്‍ ഇല്ല ; പി രാജീവും കെ എന്‍ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

തിരുവനന്തപുരം : പി രാജീവും കെ എന്‍ ബാല​ഗോപാലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍. നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ആരെയും ഒഴിവാക്കിയിട്ടില്ല. പകരം സെക്രട്ടേറിയറ്റിന്‍റെ അം​ഗസംഖ്യ 15 ല്‍ നിന്നും 16 ആക്കി ഉയര്‍ത്തുകയായിരുന്നു. അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിലെ സെക്രട്ടേറിയറ്റില്‍ വി വി ദക്ഷിണാമൂര്‍ത്തിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരു ഒഴിവുണ്ടായിരുന്നു. ഈ ഒഴിവിലേക്ക് കെ എന്‍ ബാല​ഗോപാലിനെ ഉള്‍പ്പെടുത്തി. യുവ പ്രാതിനിധ്യം കണക്കിലെടുത്ത് എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ […]

സ്വാധിയെ ബീഫ് പാചകം പഠിപ്പിച്ച്‌ മലയാളികളുടെ പൊങ്കാല

കേരളത്തിലെത്തി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിക്ക് നേരെ പൊങ്കാലയുമായി മലയാളികള്‍. സ്വാധിയുടെ ഫേസ്ബുക്ക് പേജില്‍ ബീഫും പൊറോട്ടോയുമെല്ലാമാണ് വിദ്വേഷ പരാമര്‍ശത്തിന് മറുപടിയായി നിറയുന്നത്. ബീഫ് കറിയും ഫ്രൈയുമെല്ലാം പാചകം ചെയ്യുന്ന വിധം അറിയണം എങ്കിലും സ്വാധിയുടെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതി.   ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്ത് വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്നായിരുന്നു കാസര്‍കോടെത്തിയ സാധ്വിയുടെ പ്രഖ്യാപനം. ഈ പ്രസ്താവനയുടെ പേരില്‍ സാധ്വികെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. […]

ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ബിജെപി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിക്കും നടന്‍ പ്രകാശ് രാജിനുമെതിരെ ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാന്‍ എന്നും കള്ളനെന്നും മേവാനി വിളിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ”ഏപ്രില്‍ 29ന് ബംഗലൂരുവില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോര്‍പ്പറേറ്റ് സെയില്‍സ്മാനെന്നും രാജ്യത്തെ കൊളളയടിക്കുന്ന കള്ളനെന്നും വിളിച്ചു”, പരാതിയില്‍ പറയുന്നു. ബി.എസ്.യെദ്യൂരപ്പയെയും പരിഹസിച്ചെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുടെയും […]