(AKG Centre Attack Case)എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനെ(Jithin) നേരത്തെ സംഘടനാ നടപടിയില്‍ നിന്ന് സംരക്ഷിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമെന്ന് തെളിവുകള്‍. മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് തിരിച്ചറിഞ്ഞതോടെ കഴക്കൂട്ടം നിയോക മണ്ഡലം കമ്മിറ്റി ജിതിനെതിരെ നടപടിയെടുത്തു. ജിതിനെതിരായ നടപടി ഒഴിവാക്കിയത് വനിതാ നേതാവ് ഇടപെട്ടെന്നും വിവരം. എകെജി സെന്റര്‍ ആക്രമണകേസിലെ പ്രതിക്കെതിരെ നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസില്‍ പരാതിയുണ്ട്. മയക്കുമരുന്ന് കടത്തടക്കമുള്ള കേസുകളില്‍ ജിതിന് ബന്ധമുണ്ടെന്ന് തെളിഞ്ഞു. കൂടാതെ ജിതിനെതിരെ ചിലര്‍ സംഘനടക്ക് […]
Category: Featured
രാത്രി വൈകിയും ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നു, യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നിയ നാട്ടുകാര്‍ ടൂ വീലര്‍ ഷോറൂമില്‍ കണ്ടത്
കോട്ടയം: ചങ്ങനാശ്ശേരി കോട്ടയം MC റോഡില്‍ കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് മോട്ടോര്‍സ് എന്ന യമഹ ഷോറൂമില്‍ വില്പനയ്‌ക്കായി വച്ചിരുന്ന സ്‌കൂട്ടറില്‍ ഒളിപ്പിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 1.540 കിലോ കഞ്ചാവാണ് രജിസ്റ്റര്‍ ചെയ്യാത്ത യമഹ ഫാസിനോ സ്‌കൂട്ടറില്‍ ഒളിപ്പിച്ചു വച്ചിരുന്നത്. ഷോറൂമിന്റെ ചുമതലക്കാരന്‍ കുട്ടനാട് കാവാലം സ്വദേശി അമര്‍ കുമാര്‍ ഉല്ലാസ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. ഈ കേസിലെ രണ്ടാം പ്രതി സുബിന്‍ കേസെടുക്കുന്നതിനു തൊട്ടുമുമ്ബായി സ്ഥലത്തുനിന്ന് പോയിട്ടുള്ളതാണ്. മൂന്നാം […]
ഒന്നിനെയും ഉപദ്രവിക്കില്ല ; എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയില്‍ കുടുങ്ങിയതാണ് ; നാട്ടിലെ തെരുവ് നായയുടെ അവസ്ഥ പങ്കുവച്ച് മീനാക്ഷി
കോട്ടയം : തെരുവുനായകള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം വര്‍ദ്ധിക്കുമ്ബോള്‍ നാട്ടിലെ അവശനായ തെരുവുനായയുടെ ദുരവസ്ഥ വിവരിച്ച് ബാലതാരം മീനാക്ഷി അനൂപിന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് നാട്ടിലെ ഫ്രാങ്കോ എന്ന തെരുവുനായയുടെ അവസ്ഥ താരം പങ്കുവച്ചിരിക്കുന്നത്.എല്ലു തൊണ്ടയില്‍ കുടുങ്ങി കഷ്ടപ്പെടുന്ന നായയെ ഏതെങ്കിലും സംഘടനകള്‍ ഏറ്റെടുക്കണമെന്നാണ് മീനാക്ഷിയുടെ ആവശ്യം. കോട്ടയം ജില്ലയിലെ അഡ്രസും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ .ഫ്രാങ്കോ എന്നാണേ ഇവന്റെ പേര് എല്ലാര്‍ക്കും ഏറെ […]
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജെറുസലേം സന്ദര്‍ശനത്തെ “ഗെയിം ചെയ്ഞ്ചര്‍” എന്ന് വിളിച്ച് ഇസ്രായേല്‍; ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജറുസലേം സന്ദര്‍ശനത്തെ “ഗെയിം ചെയ്ഞ്ചര്‍” എന്ന് വിളിച്ച് ഇസ്രായേല്‍. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ നൗര്‍ ഗിലോണ്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെഞ്ചമിന്‍ നെതന്യാഹുവും ഓഗ്ല ബീച്ചില്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രം ഇരു രാജ്യങ്ങളുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കി തരുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അവരുടെ സൗഹൃദം ഇരു രാജ്യങ്ങളുടെയും വികസനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുമായി 1972 മുതലുള്ള ബന്ധമാണ് ഇസ്രയേലിനുള്ളത്. 2017ല്‍ […]
28 ദിവസം കാലാവധിയുള്ള മൊബൈല്‍ പ്ലാനുകള്‍ അവസാനിപ്പിച്ചോ? പുതിയ നിയമ ഭേദഗതി ഇങ്ങനെ
ന്യൂഡല്‍ഹി: 28 ദിവസം കാലാവധിയുള്ള മൊബൈല്‍ പ്ലാനുകള്‍ ടെലികോം കമ്ബനികള്‍ അവസാനിപ്പിച്ചു എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം ഉയര്‍ന്നത്. 28 ദിവസത്തെ പ്ലാനുകള്‍ 30 ദിവസമാക്കി മാറ്റി എന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും വസ്തുത ഇതല്ല. മൊബൈല്‍ റിച്ചാര്‍ജ് പ്ലാനുകള്‍ സംബന്ധിച്ച് പുതിയ നിയമ ഭേദഗതി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്ലാ ടെലികോം കമ്ബനികളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, ഒരു പ്രത്യേക താരിഫ് വൗച്ചര്‍ എന്നിവയെങ്കിലും 30 […]
മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം; സ്റ്റേഷനില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച് പൊലീസുകാരന്‍
കോഴിക്കോട്: സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന വാട്സ്‌ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ വടകര പൊലീസ് സ്റ്റേഷനില്‍ പൊലീസുദ്യോഗസ്ഥന്‍റെ ആത്മഹത്യാശ്രമം. വടകര സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് മേലുദ്യോഗസ്ഥന്‍റെ സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ റൂറല്‍ എസ് പിക്ക് പരാതി നല്‍കാനാണ് പൊലീസ് അസോസിയേഷന്‍ തീരുമാനം. വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശമിട്ടതിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വടകര പൊലീസ് സ്റ്റേഷന് മുകളില്‍ ഉദ്യോഗസ്ഥരുടെ വിശ്രമ മുറിയിലാണ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം കൊയിലാണ്ടി സ്വദേശിയാണ്. മേലുദ്യോഗസ്ഥന്‍റെ മാനസിക […]
നാസയുടെ ഉല്‍ക്കാ പ്രതിരോധ ദൗത്യം ഇന്ന്; ഡാര്‍ട്ടിന്റെ ഇടി വെടിയുണ്ടയേക്കാള്‍ വേഗത്തിലാകുമെന്ന് ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: ഭൂമിയ്‌ക്ക് നേരെ വരുന്ന ഉല്‍ക്കകളെ പ്രതിരോധിച്ച് ദിശമാറ്റാനുള്ള നാസയുടെ ഡാര്‍ട്ട് ദൗത്യം ഇന്ന്. അതിവേഗം വരുന്ന ഉല്‍ക്കയെ വെടിയുണ്ടയേക്കാള്‍ വേഗത്തിലാ യിരിക്കും പ്രതിരോധിക്കുന്ന ഉപഗ്രഹം ഇടിച്ചു തെറിപ്പിയ്‌ക്കുക എന്നാണ് സൂചന. ദ ഡബിള്‍ ആസ്‌ട്രോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ്(ഡാര്‍ട്ട്) നാസയ്‌ക്ക് വേണ്ടി ജോണ്‍ ഹോപ്കിന്‍സ് യൂണി വേഴ്‌സിറ്റിയുടെ അപ്ലയ്ഡ് ഫിസിക്‌സ് ലാബോറട്ടറിയാണ് നിയന്ത്രിക്കുന്നത്. ഉല്‍ക്കയെ ഇടിച്ചുതെറിപ്പിക്കുന്ന ദൗത്യം അമേരിക്കന്‍ സമയം വൈകിട്ട് 7.14നായിരിക്കും (നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.44) മെന്നാണ് കണക്കുകൂട്ടല്‍. ക്യൂബ് ആകൃതിയുള്ള പ്രത്യേക […]
കൊച്ചിയിലേക്ക് അന്താരാഷ്‌ട്ര സഞ്ചാരികളുമായി ആദ്യകപ്പല്‍ നവംബറില്‍
മട്ടാഞ്ചേരി കോവിഡിനുശേഷം കേരളത്തിലേക്ക് അന്താരാഷ്ട്രസഞ്ചാരികളുമായി ആദ്യകപ്പല്‍ നവംബറില്‍ കൊച്ചി തീരത്തെത്തും. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വുപകരാന്‍ കപ്പലിന്റെ വരവ് സഹായിക്കുമെന്നാണ് കരുതുന്നത്. എംഎസ് യൂറോപ്പ എന്ന കപ്പലാണ് 516 സഞ്ചാരികളുമായി ആദ്യം എത്തുക. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കൊച്ചിയിലേക്ക് അന്താരാഷ്ട്രസഞ്ചാരികള്‍ എത്തുന്നത്. വിനോദസഞ്ചാരമേഖലയിലെ പ്രധാന ക്രൂസ് ഹബ്ബിലൊന്നായി വീണ്ടും കൊച്ചി ഉയരും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി എട്ട് അന്താരാഷ്‌ട്ര വിനോദസഞ്ചാരകപ്പലുകള്‍ കൊച്ചിയില്‍ എത്തും. കപ്പലുകളെ സ്വീകരിക്കാനുള്ള ഒരുക്കം നടക്കുകയാണ്. സഞ്ചാരികള്‍ക്കായി കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഹൗസ് ബോട്ട്, […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മോണ്‍സണ്‍ മാവുങ്കലിന് ജാമ്യം നല്‍കില്ലെന്ന് സുപ്രീം കോടതി
Monson Mavunkal: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്(Monson Mavunkal) ജാമ്യം നല്‍കാന്‍ ആകില്ലെന്ന് സുപ്രീം കോടതി(Supreme court). പോക്‌സോ കേസിലെ ആരോപണങ്ങള്‍ ഗൗവമേറിയത് ആണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ജാമ്യത്തിനായി നല്‍കിയ ഹര്‍ജി മോണ്‍സന്റെ അഭിഭാഷകന്‍ പിന്‍വലിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാവും, സഹോദരനും മോണ്‍സന്റെ ജീവനക്കാര്‍ ആയിരുന്നുവെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. നിരന്തരം പെണ്‍കുട്ടിയെ പീഡിപ്പിച്ച മോണ്‍സണ്‍ന് […]
ഹര്‍ത്താല്‍ അക്രമം: വടകരയില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍
പി എഫ് ഐ ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് വടകരയില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ അടക്കാതെരുവില്‍ ലോറിയുടെ ഗ്ലാസ് എറിഞ്ഞുതകര്‍ത്ത കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഡിപി ഐ ഏരിയാ കമ്മിറ്റി അംഗം നടക്കുതാഴ കുറുമ്ബയില്‍ ചെമ്ബോത്ത്, ബൈത്തുല്‍ നൂറില്‍ ഷൗക്കത്ത്(38), എസ്ഡിപിഐ ഏരിയാ കമ്മിറ്റി സെക്രട്ടറി വടകര ബീച്ച് പള്ളിക്കലകത്ത് നഫ്‌നാസ്(30), പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കാത്തെരു തായാടത്തില്‍ […]










