തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലാലിന്‍റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യതയില്ലാത്തവരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടും പ്രകാശ് രാജ് അദ്ദേഹത്തിനെതിരെ ഒപ്പിട്ടത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍, താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം […]
Category: Film News
ജുക്‌ബോക്‌സില്‍ ഇടംനേടി മറഡോണയിലെ ഗാനങ്ങള്‍
ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം മറഡോണയിലെ ആറ് ഗാനങ്ങളും ജുക്‌ബോക്‌സില്‍ ഇടംനേടി. ചിത്രത്തിലെ കാതലേ എന്ന ഗാനം മുമ്ബ് പുറത്തുവിട്ടിരുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. കാതലേ കണ്ണിന്‍ കാവലേ.. എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശ്രുതി ശശിധരനാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും സിനിമയുടെ മൂഡിനെ പ്രതിനിധാനം ചെയ്യുന്നത് ആണ്. ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന […]
മോഹന്‍ലാലിനെ പങ്കെടുപ്പിച്ച് അവാര്‍ഡ് ചടങ്ങിന്‍റെ ശോഭ കെടുത്തരുത്- മുഖ്യമന്ത്രിക്ക് നിവേദനം
തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റും നടനുമായ മോഹന്‍ലാലിനെ സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര രംഗത്തെ 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കാന്‍ തീരുമാനം. ഗീതുമോഹന്‍ദാസ്, രാജീവ് രവി ഉള്‍പ്പെടെ 107പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതാണ് മോഹന്‍ലാലിനെതിരായ പ്രതിഷേധത്തിന് കാരണം. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ നേരിട്ടാണ് മോഹന്‍ലാലിനെ ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്. എന്നാല്‍, […]
മംമ്തയോട് സഹതാപം മാത്രം: പരിഹസിച്ച് ആഷിഖ് അബു
നടി മംമ്ത മോഹന്‍ദാസിനെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ നിസ്സാരവത്ക്കരിക്കുന്ന നടി മംമ്തയുടെ നിലപാടിനെതിരെയാണ് ആഷിഖ് പ്രതികരിച്ചത്. എല്ലാത്തരത്തിലും മംമ്തയോട് സഹതപിക്കുന്നു എന്നാണ് ആഷിഖിന്‍റെ പരിഹാസം.സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്ത മോഹന്‍ദാസിന്‍റെ പ്രസ്താവനയാണ് വിവാദത്തിലേക്ക് വഴിവെച്ചത്. ഇതിനു മറുപടിയുമായി റിമ കല്ലിങ്കല്‍ എത്തിയിരുന്നു.സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ അവരല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണെന്ന് റിമ കല്ലിങ്കല്‍ […]
ബിഗ് ബോസിന്‍റെ ചതികള്‍ തുറന്നു പറഞ്ഞ് ഹിമ ശങ്കര്‍
ബിഗ് ബോസ് മലയാളത്തിന്‍റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും മൂന്ന് പേരാണ് ഇതിനോടകം പുറത്തുപോയത്. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ എലിമിനേഷന്‍ വഴി പുറത്തായത് ഹിമാ ശങ്കറായിരുന്നു. എലിമിനേഷനു ശേഷം നാട്ടിലെത്തിയ ഹിമ ബിഗ് ബോസിലുണ്ടായ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഹിമയുടെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയ സുഹൃത്തുക്കളെ … വീണ്ടും സന്തോഷത്തോടെ , സ്നേഹത്തോടെ എന്നെ മനസിലാക്കിയ […]
ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി
കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മണി സ്ഥിരമായി വേദികളില്‍ പാടിയിരുന്ന ‘ഓട്ടോവണ്ടി’ എന്ന ഗാനത്തിന്‍റെ റീമിക്‌സില്‍, നായകനായ രാജാമണിക്കൊപ്പം ചാലക്കുടിയിലെ അഞ്ഞൂറില്‍പരം ഓട്ടോറിക്ഷാ തൊഴിലാളികളാണ് അണിനിരക്കുന്നത്. മണിത്താമര രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനം ബിജിബാലാണ് റീമിക്‌സ് ചെയ്തിരിക്കുന്നത്. സിനിമയില്‍ എത്തുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും […]
ഗോപി സുന്ദറിനെ ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ച് മുന്‍ ഭാര്യ
പ്രമുഖരുടെ കുടുംബ ജീവിതവും അതിനെത്തുടര്‍ന്നു വരുന്ന സംഭവവികാസങ്ങളും ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും ചര്‍ച്ച. ആത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത വളരെ ഏറെയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ ചുറ്റിപ്പറ്റി വന്ന അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ തരംഗം. രണ്ട് ദിവസം മുമ്പ് ഒമ്പതുകൊല്ലത്തെ ഒരുമിച്ചുള്ള ജീവിതമെന്ന തലക്കെട്ടുമായി ഗായികയായ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഗോപീ സുന്ദര്‍ ഫേസ്ബുക്കിലിട്ടിരുന്നു. അതിനു പിന്നാലെ ഗോപീ സുന്ദറിന്‍റെ ഭാര്യ അതിശക്തമായ രീതിയില്‍ […]
സിനിമ കണ്ടോ കഥാപാത്രത്തെ വെച്ചോ വാപ്പച്ചിയെ വിലയിരുത്തരുത്: ദുല്‍ഖര്‍ സല്‍മാന്‍
മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതകളാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. അടുത്തിടെ മമ്മൂട്ടിയുടെ സിനിമയിലെ സ്ത്രീ വിരുദ്ധതത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് എന്നാല്‍ ഇപ്പോള്‍ അതിനെതിരെ മമ്മൂട്ടിയുടെ പുത്രന്‍ സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. സിനിമ കണ്ട് വാപ്പച്ചിയെ വിലയിരുത്തരുത് എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. സ്ത്രീകളെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അപമാനിക്കുന്ന വ്യക്തിയല്ല വാപ്പച്ചി എന്നും അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് അദ്ദേഹത്തെ വിലയിരുത്തരുത്. ആ സിനിമകളുടെ എഴുത്ത് അങ്ങനെ ആയിരുന്നതിനാലാണത്. വ്യക്തിപരമായി സ്ത്രീകളെ […]
ബിഗ് ബോസിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍
മലയാളികളുടെ കാഴ്ചാ അഭിരുചികളെ മാറ്റിക്കുറിച്ചുകൊണ്ട് എത്തിയ ടെലവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. തുടങ്ങി മൂന്നാഴ്ച പിന്നിട്ടിരിക്കുന്ന പരിപാടി അനേകം പ്രതികരണങ്ങളിലൂടെയാണ് ഇപ്പോള്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും വരുന്ന വ്യത്യസ്തമാര്‍ന്ന ടാസ്‌കുകളും മല്‍സരാര്‍ത്ഥികളുടെ പേരില്‍ ഉണ്ടാകുന്ന വിവാദവുമൊക്കെയാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. മാത്രവുമല്ല മലയാളത്തി മഹാനടന്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നതും ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഓരോ ദിവസവും കഴിയും തോറും ബിഗ് ബോസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇന്നേറി വരികയാണ്. അവതാരകനായ മോഹന്‍ലാലിനോടു പോലും ആരാധകര്‍ ഇത്തരത്തിലുള്ളൊരു […]
സിനിമ- സീരിയല്‍ നടി റീത്ത ഭാധുരി അന്തരിച്ചു
മുംബൈ: പ്രമുഖ ഹിന്ദി സിനിമ – സീരിയല്‍ നടി റീത്ത ഭാധുരി അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് പത്ത് ദിവസമായി രോഗബാധിതയായി ആശുപത്രിയിലായിരുന്നു. 1955 നവംബറില്ആയിരുന്നു ജനനം. 1968ല്‍ പുറത്തിറങ്ങിയ തേരി തലാഷ് മേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി രാജ, ജൂലി, ബേട്ടാ. ദില്‍ വില്‍ പ്യാര്‍ വ്യാര്‍ എന്നിവയടക്കം 70ഓളം സിനിമകളിലും 30 ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഛോട്ടി ബഹു, കുംകും, കിച്ചഡി എന്നീവ റീത്തയുടെ ജനപ്രീതിയേറിയ ടിവി സീരിയലുകള്‍ […]










