മുംബൈ: ഭാര്യയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച നടന് നവാസുദീന്‍ സിദ്ദിഖിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. താനെ പോലീസാണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്.
ജനുവരി 29ന് താനെയില്‍ നിരവധി ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഫോണ്‍ സന്ദേശങ്ങളും സംഭാഷണങ്ങളും ചോര്‍ത്തി നല്‍കിയതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിരുന്നു. ഇവരില്‍ നിന്നാണ് സിദ്ദിഖി ഭാര്യയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കരാര്‍ നല്കിയ കാര്യം പൊലീസ് മനസ്സിലാക്കിയത്.
മാര്‍ച്ച് 9ന് കേസുമായി ബന്ധപ്പെട്ട് താനെ പൊലീസില്‍ മൊഴി നല്‍കാമെന്നായിരുന്നു സിദ്ദിഖി അറിയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഹാജരാകാത്തതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സമന്‍സ് അയയ്ക്കുകയായിരുന്നു. സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാന് സിദ്ദിഖിക്കും താനെ പൊലീസ് സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം താനെ പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.