പീഡന പരാതി; പികെ ശശിയ്ക്കെതിരെ ഇന്ന് നടപടി

തിരുവനന്തപുരം: പീഡന പരാതിയില്‍ പികെ ശശിക്കെതിരെ സി പി എം ഇന്ന് നടപടി എടുക്കും .ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി പി എം സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഗൂഢാലോചനയുണ്ടെന്ന പി. കെ ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കും.

പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി കമ്മീഷന്‍. ശശിക്കും 2 ജില്ല കമ്മിറ്റിയംഗങ്ങള്‍ക്കുമെതിരെ നടപടി ശുപാര്‍ശയുള്ള റിപ്പോര്‍ട്ടാണ് ഇന്ന് സംസ്ഥാന കമ്മിറ്റി പരിഗണനക്കെടുക്കുന്നത്.

പികെ ശശിയെ ഏരിയാ കമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിയേക്കാനാണ് സാധ്യത. നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

prp

Related posts

Leave a Reply

*