വിപി സത്യന്‍റെ കഥപറയുന്ന ‘ക്യാപ്റ്റന്‍റെ’ ടീസര്‍ പുറത്തെത്തി

മലയാളികളുടെ അഭിമാനവും, ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്‍റെ മുന്‍ നായകനുമായിരുന്ന വിപി സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി.

പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.അനു സിതാരയുടെ ക്യാരക്റ്റര്‍ ടീസറാണ് പുറത്തുവന്നിട്ടുള്ളത്.

കേരള ഫുട്ബോളിനും ഇന്ത്യന്‍ ഫുട്ബോളിനും മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു വി.പി സത്യന്‍.

Related posts

Leave a Reply

*