ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത. കേരളത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. ഇന്ധനവില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും  പറഞ്ഞു.

പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. ഇത്തരം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും പിണറായി നിയമസഭയില്‍ അഭിപ്രായപ്പെട്ടു. പു​​​തി​​​യ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം ബ​​​സ് ചാ​​​ര്‍​​​ജ് വ​​​ര്‍​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​നാണ് സര്‍ക്കാര്‍ തീ​​​രു​​​മാ​​​നിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ചേ​​​ര്‍​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​ഗ​​ത്തി​​ല്‍ ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പ്രതീക്ഷിച്ചെ​​​ങ്കി​​​ലും തീ​​​രു​​​മാ​​​നം അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ റിപ്പോര്‍ട്ട് പഠിച്ച്‌ വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പണിമുടക്ക് മാറ്റി വെച്ചത്.

മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയായി ഉയര്‍ത്തണം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ അഞ്ചു രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. 2014 മെയ് 20നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.

 

 

 

 

prp

Related posts

Leave a Reply

*