കാസര്‍ഗോഡ്: കാറില്‍ അനധികൃതമായി ഒരു കോടി രൂപ കടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍. കങ്കനാടി മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ തനാജി,അമുല്‍ മാലി , ഭേല ഗാവിയിലെ ദിനേശ് എന്ന പ്രകാശ് എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ കങ്കനാടി പൊലീസ് ഇന്‍സ്പെക്ടര്‍ രവി നായ്ക്കും സംഘവുമാണ് ഇവരെ പിടികൂടിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഹ്യുണ്ടായ് ഐ 20 കാറും പിടിച്ചെടുത്തിട്ടുണ്ട്.
റിയല്‍ എസ്റേറ്റുമായ ബന്ധപ്പെട്ട ഇടപാടുകള്‍ക്കാണ് പണം എത്തിച്ചതെന്ന് ചോദ്യം ചെയലില്‍ ഇവര്‍ പോലീസിനോട് പറഞ്ഞെങ്കിലും പണത്തിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

