നാലു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊന്ന ശേഷം തല കല്ലുകൊണ്ട് തകര്‍ത്തു; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: നാലു വയസുകാരിയെ പീഡിപ്പിച്ച്‌ കൊന്നതിനു ശേഷം യുവാവ് കുഞ്ഞിന്‍റെ തല തകര്‍ത്തു. സംഭവത്തില്‍ കിരണ്‍ എന്ന ഇരുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

വിജനമായ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം തെളിവ് നശിപ്പിക്കാനാണ് ഇയാള്‍ കുട്ടിയുടെ തല കല്ലുകൊണ്ട് തകര്‍ത്തത്.

ശേഷം കുഞ്ഞിന്‍റെ  വീടിനടുത്ത് നിന്ന് 500 മീറ്റര്‍ അകലെയായി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*