തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലനിസ്റ്റ് ബാലഭാസ്‌കറിന്‍റെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ചെറുതായി കണ്ണു തുറന്നെങ്കിലും ആശങ്ക അവസാനിക്കുന്നില്ല.
രക്തസമ്മര്‍ദ്ദത്തിന്‍റെ അസന്തുലിതാവസ്ഥയാണ് ആശങ്കയുയര്‍ത്തുന്നത്. ശ്വാസ കോശത്തിന്‍റെ പ്രവര്‍ത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നതിനാല്‍ വെന്‍ിലേറ്ററില്‍ തന്നെ കഴിയുകയാണ് ബാലഭാസ്‌കര്‍.
രക്ത സമ്മര്‍ദ്ദവും ശ്വാസ ഗതിയും കൃത്യമായാല്‍ മാത്രമേ ആരോഗ്യം വീണ്ടെടുക്കുന്ന കാര്യത്തില്‍ വ്യക്തമായി അഭിപ്രായം പറയാന്‍ കഴിയൂ. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും അപകട നില തരണം ചെയ്തിട്ടുണ്ട് .
