അമേരിക്കയിലെ കൊളറാഡോയിൽ ആക്രമണം; 2 മരണം

കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിൽ ഡെൻവർ സബർബിലെ വാൾമാർട്ട് സ്റ്റോറിൽ‌ വീണ്ടും ആക്രമണം. ബുധനാഴ്ച ഉണ്ടായ വെടിവെപ്പില്‍ 2 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

മരിച്ചവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതി അറസ്റ്റിലായോ എന്നും വ്യക്തമല്ല.

ബുധനാഴ്ച പ്രദേശിക സമയം 6.30 ഓടെയായിരുന്നു ആക്രമണം. വാര്‍മാര്‍ട്ട് സ്റ്റോറിനുള്ളില്‍ കടന്ന അക്രമികള്‍ തുടരെ വെടിവയ്ക്കുകയായിരുന്നു. പോലീസും ശക്തമായി തിരിച്ചടിച്ചു.

ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആക്രമണം അവസാനിച്ചതായും ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ത്രൊണ്‍ടണ്‍ പോലീസ് അറിയിച്ചു. സ്റ്റോറിനുള്ളില്‍ നിന്ന് മുപ്പതോളം വെടിയൊച്ചകള്‍ കേട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

 

 

 

prp

Related posts

Leave a Reply

*