നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ സിനിമ താര സംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നടപടിയെ വിമർശിച്ച് ആഷിക് അബു. താര സംഘടനയായ അമ്മക്കെതിരെ സിനിമ സ്ത്രീ സംഘടന വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി) രംഗത്തെത്തിയതിനു പിന്നാലെയാണ് സംവിധായകൻ ആഷിക് അബുവിന്‍റെയും പ്രതികരണം .
ക്രിമിനല്‍ കേസില്‍ പ്രതിയല്ലാതിരുന്ന നടന്‍ തിലകനെ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന് മരണം വരെ സിനിമതമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിര്‍ത്തിയതില്‍ അമ്മ മാപ്പുപറയുമായിരിക്കും, അല്ലേ എന്നാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം
ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ
ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?
Posted by Aashiq Abu on Monday, June 25, 2018

