‘പൊന്നമ്മച്ചീ, മരിച്ചവരെ വിട്ടേക്കൂ’- കെപി‌എ‌സി ലളിതയ്ക്കെതിരെ ഷമ്മി തിലകന്‍

നടന്‍ തിലകനെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കെപിഎസി ലളിതയെ പരോക്ഷമായി വിമര്‍ശിച്ച്‌ നടനും തിലകന്‍റെ മകനുമായി ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ നടന്‍ തിലകനുമായി താന്‍ വര്‍ഷങ്ങളോളം മിണ്ടാതിരുന്നെന്നും നടി ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറഞ്ഞിരുന്നു. തന്‍റെ പിറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകന്‍റെ ശീലമായിരുന്നുവെന്നും വര്‍ഷങ്ങളോളം തങ്ങള്‍ പിണങ്ങിയിരിക്കുമായിരുന്നുവെന്നും ലളിത അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിലെ പരാമര്‍ശങ്ങളാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചിരിക്കുന്നത്. സ്വന്തം കണ്ണില്‍ കിടക്കുന്ന കോലെടുത്തിട്ട് […]

അച്ഛനെതിരായ അച്ചടക്ക നടപടി ഇനിയെങ്കിലും പിന്‍വലിക്കണം: ഷമ്മി തിലകന്‍

കൊച്ചി: താരസംഘടനയായ “അമ്മ’യ്ക്കെതിരേ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്ത്. തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് അമ്മ ഭരണസമിതിക്ക് കത്തയക്കുകയും ചെയ്തതായി ഷമ്മി തിലകന്‍ പറഞ്ഞു. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിമിനല്‍ കേസില്‍ ​പ്രതിയായിരുന്നില്ല, ‘അമ്മ തിലകനോട് മാപ്പ് പറയുമായിരിക്കുമല്ലേ..: ആഷിക് അബു

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ സിനിമ താര സംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നടപടിയെ വിമർശിച്ച് ആഷിക് അബു. താര സംഘടനയായ അമ്മക്കെതിരെ സിനിമ സ്ത്രീ സംഘടന വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി) രംഗത്തെത്തിയതിനു പിന്നാലെയാണ് സംവിധായകൻ ആഷിക് അബുവിന്‍റെയും പ്രതികരണം . ക്രിമിനല്‍ കേസില്‍ പ്രതിയല്ലാതിരുന്ന നടന്‍ തിലകനെ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന് മരണം വരെ സിനിമതമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിര്‍ത്തിയതില്‍ അമ്മ മാപ്പുപറയുമായിരിക്കും, അല്ലേ എന്നാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ […]