സൈ​ന്യ​ത്തി​ന്​ മ​തി​യാ​യ ആ​യു​ധ​ങ്ങ​ളു​ണ്ട്,​ പ്ര​തി​രോ​ധ​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​​ന്‍റ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ മ​തി​യാ​യ ആ​യു​ധ​ങ്ങ​ള്‍ സൈ​ന്യ​ത്തി​​ന്‍റ പ​ക്ക​ലു​ണ്ടെ​ന്ന്​ ​പ്ര​തി​രോ​ധ​മ​ന്ത്രി അ​രു​ണ്‍ ജെ​യ്​​റ്റ്​​ലി രാ​ജ്യ​സ​ഭ​യി​ല്‍ പ്രഖ്യാപിച്ചു. യു​ദ്ധമുണ്ടായാല്‍ കേവലം പ​ത്തു​ദി​വ​സത്തേക്കുമാത്രമുള്ള  ആയുധശേ​ഷി​യേ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​നു​ള്ളൂ​വെ​ന്ന്​  സി.​എ.​ജി  റി​പ്പോ​ര്‍​ട്ടി​ല്‍പ​റ​ഞ്ഞി​രു​ന്നു.  ഈ വി​ഷ​യം രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ​അം​ഗ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​പ്പോ​ള്‍ മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു ജെ​യ്​​റ്റ്​​ലി. ആ​യു​ധ​ങ്ങ​ള്‍ സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ച്ച​താ​യും ഇ​തി​നാ​യി അ​ധി​കാ​ര​ങ്ങ​ള്‍ വി​കേ​ന്ദ്രീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷം തൃ​പ്​​ത​രാ​യി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ന്നാ​ണ്​ ല​ഘൂ​ക​രി​ച്ച​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ്​ എം.​പി ആ​ന​ന്ദ്​ ശ​ര്‍​മ, മൂ​ന്ന്​ വ​ര്‍​ഷം ഒ​ന്നും ചെ​യ്യാ​തി​രു​ന്ന മോ​ദി​സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി കൈ​​ക്കാ​ണ്ട​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തി​​െന്‍റ ആ​യു​ധ​ശേ​ഷി​യി​ല്‍ 40 ശ​ത​മാ​നം കു​റ​വു​ണ്ടെ​ന്നാ​ണ്​ സി.​എ.​ജി റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. എ​ന്നാ​ല്‍, 2013 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ്​ സി.​എ.​ജി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും വി​ഷ​യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നു​മാ​യി​രു​ന്നു ജെ​യ്​​റ്റ്​​ലി​യു​ടെ പ്ര​തി​ക​ര​ണം.

prp

Leave a Reply

*