അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി അനൂപ്‌- VIDEO

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ  നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത വാഹനപണിമുടക്ക് പുരോഗമിക്കുകയാണ്.  കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാല്‍ സാധാരണക്കാരുടെ ജന ജീവിതത്തെയാണ്  ഇത് ബാധിച്ചുകൊണ്ടിരിക്കുന്നത്.

ദിനംപ്രതിയുള്ള ഈ വിലക്കയറ്റത്തിനെതിരെ ശക്തമായി മുന്നോട്ടു വന്നിരിക്കുകയാണ് ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിലെ ജീവനക്കാരനായ അനൂപ്‌. നെടുമ്പാശ്ശേരി മുതല്‍ വൈറ്റിലയിലുള്ള  ഓഫീസ് വരെ സൈക്കിളില്‍ യാത്ര ചെയ്തുകൊണ്ടാണ് അനൂപ്‌ തന്‍റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

”അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും തന്നെ പ്രതികരിക്കാതിരിക്കുമ്പോള്‍ യുവാക്കളായ നമ്മളെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ മുന്നോട്ടുവന്ന്‍ ഭരണാധികാരികളെ നമ്മുടെ പ്രതിഷേധം അറിയിക്കണം” – അനൂപ്‌ വ്യക്തമാക്കി.

prp

Related posts

Leave a Reply

*