സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: ഫെബ്രുവരി 14 പ്രണയദിനത്തില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് അട്ടപ്പാടി കാരറ സ്വദേശി അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.  വീടിന് പുറകിലുള്ള മരത്തിലാണ് അനീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഴീക്കല്‍ ബീച്ചില്‍ വെച്ച്‌ അനീഷിനേയും പെണ്‍സുഹൃത്തിനേയും സദാചാര ഗുണ്ടകള്‍  മര്‍ദിക്കുകയും, ഇതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.  അനീഷും സുഹൃത്തും ഇത് സംബന്ധിച്ച്‌ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളായ ഓച്ചിറയിലെ ബിജു, അഭിലാഷ്, ജിനേഷ്, ഗിരീഷ്, അനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ഉപദ്രവിക്കുകയും, ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ അനീഷിനെ മര്‍ദിക്കുകയുമായിരുന്നു. ഇതിന് ശേഷം അനീഷ് മനോവിഷമത്തിലായിരുന്നെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

prp

Related posts

Leave a Reply

*