വര്‍ണ ചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ സുബൈര്‍ നിര്‍മിക്കുന്ന ചിത്രമാണ് ആകാശമിട്ടായി. വളരെയധികം സാമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മക്കളെ എങ്ങനെ വളര്‍ത്തണമെന്നും അവരോടു മാതാപിതാക്കൾ സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണം എന്നുമുള്ള മൂന്നു വ്യത്യസ്ത കാഴ്ചപ്പാടുകളെ വിലയിരുത്തുകയാണ് ചിത്രം ചെയ്യുന്നത്.അതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് ഇന്നു നിറഞ്ഞു നിൽക്കുന്ന കച്ചവടവല്‍ക്കരണം വിദ്യാർത്ഥികളുടെ മാനസികനിലയെയും ജീവിതത്തെ തന്നെയും എങ്ങനെ ബാധിക്കുന്നു എന്നും കൂടി ചർച്ച ചെയ്യുന്നുണ്ട്.
തമിഴ് ചലച്ചിത്ര രംഗത്തെ നടനും സംവിധായകനുമായ സമുദ്രക്കനിയോടൊപ്പം എം.പത്മകുമാറും ചേർന്നാണ് ആകാശ മിഠായി ഒരുക്കുന്നത്. കെ ഗിരീഷ് കുമാർ സംഭാഷണം എഴുതുന്നു. അഴകപ്പനാണ് ഛായാഗ്രഹണം .റഫീക്ക് അഹമ്മദിന്റെ വരികൾക്ക് മൻസൂർ സംഗീതം പകരുന്നു.ഓസേപ്പച്ചനാണ് പശ്ചാത്തല സംഗിതം .
രഞ്ജൻ എബ്രഹാം എഡിറ്ററും ബാദുഷ പ്രൊഡക്ഷൻ കൺട്രോളറും ആവുന്ന ചിത്രത്തിൽ ജയറാം, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ,ഇനിയ, സരയു,അനിൽ മുരളി , മോഹൻ, തുടങ്ങിയവരോടൊപ്പം നന്ദന, യുവ ലക്ഷ്മി, നസാത്, ആകാശ്മോഹൻ, അർജുൻ, തുടങ്ങിയ കൗമാര താരങ്ങളും വേഷമിടുന്നു. .