ചിന്തകളിലൂടെ നുണയാന്‍ ജയറാമിന്‍റെ ”ആകാശ മിട്ടായി”

വര്‍ണ ചിത്ര ബിഗ്‌ സ്ക്രീനിന്‍റെ ബാനറില്‍ സുബൈര്‍ നിര്‍മിക്കുന്ന  ചിത്രമാണ് ആകാശമിട്ടായി. വളരെയധികം സാമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ്  ചിത്രം കൈകാര്യം ചെയ്യുന്നത്. മക്കളെ എങ്ങനെ വളര്‍ത്തണമെന്നും   അവരോടു  മാതാപിതാക്കൾ സ്വീകരിക്കേണ്ട സമീപനം എന്തായിരിക്കണം എന്നുമുള്ള മൂന്നു വ്യത്യസ്ത കാഴ്ചപ്പാടുകളെ വിലയിരുത്തുകയാണ് ചിത്രം ചെയ്യുന്നത്.അതോടൊപ്പം വിദ്യാഭ്യാസ രംഗത്ത് ഇന്നു നിറഞ്ഞു നിൽക്കുന്ന കച്ചവടവല്‍ക്കരണം വിദ്യാർത്ഥികളുടെ മാനസികനിലയെയും ജീവിതത്തെ തന്നെയും എങ്ങനെ ബാധിക്കുന്നു എന്നും കൂടി ചർച്ച ചെയ്യുന്നുണ്ട്. തമിഴ് ചലച്ചിത്ര രംഗത്തെ നടനും സംവിധായകനുമായ സമുദ്രക്കനിയോടൊപ്പം എം.പത്മകുമാറും […]