തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേയ്ക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ രജിസ്ട്രേഷന്റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിന്റെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു .

