കരസേനയുടെ സൈനിക ഹെലികോപ്റ്റര്‍ ഇനി വനിതകളും പറത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ ചരിത്രത്തില്‍ ആദ്യമായി യുദ്ധവേളകളില്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്‍റെ പൈലറ്റ് പരിശീലനത്തിന് രണ്ട് വനിതാ സൈനികരെ തെരഞ്ഞെടുത്തു. കരസേനയുടെ നാസിക്കിലെ (മഹാരാഷ്ട്ര) പ്രീമിയര്‍ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിങ് സ്‌കൂളിലാണ് വനിതകള്‍ക്ക് പൈലറ്റ് പരിശീലനം നല്‍കുക.

സൈന്യത്തിലെ വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ നിയമിക്കാനുള്ള ശിപാര്‍ശ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ നടപടി. വ്യോമസേനയുടെയും നാവികസേനയുടെയും വനിതാ ഓഫീസര്‍മാര്‍ ഹെലികോപ്റ്ററുകള്‍ പറത്താറുണ്ട്. എന്നാല്‍, കരസേനാ വ്യോമവിഭാഗത്തില്‍ നിലവില്‍ പുരുഷന്മാര്‍ മാത്രമാണ് പൈലറ്റുമാരായുള്ളത്.

പതിനഞ്ച് വനിതാ ഉദ്യോഗസ്ഥരാണ് കരസേനയുടെ വ്യോമവിഭാഗത്തില്‍ ചേര്‍ന്നത്. എന്നാല്‍, പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ബാറ്ററി ടെസ്റ്റിനും (പി.എ.ബി.റ്റി) വൈദ്യ പരിശോധനക്കും ശേഷം രണ്ടു പേരെ മാത്രമാണ് പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ട് വനിതകള്‍ ഉള്‍പ്പെടെ 47 ഒാഫീസര്‍മാരാണ് പരിശീലനം ആരംഭിച്ചത്. 2022 ജൂലൈയോടെ പരിശീലനം പൂര്‍ത്തിയാക്കി ഇവര്‍ ഹെലികോപ്റ്റര്‍ പറത്താന്‍ ആരംഭിക്കും.

prp

Leave a Reply

*