സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ സമരസമിതി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരുമായി സമരസമിതി നടത്തിയ ചര്‍ച്ച പരാജയം. മന്ത്രി ഇ. ചന്ദ്രശേഖരനുമായാണ് സമരക്കാര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.

ദുരിതബാധിതരായ എല്ലാവര്‍ക്കും സഹായം നല്‍കണമെന്നു സമരക്കാര്‍ അറിയിച്ചു. 11 പഞ്ചായത്ത് എന്ന പരിധി അംഗീകരിക്കാനാകില്ല. മറ്റന്നാള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്താനും തീരുമാനിച്ചു.

മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ എല്ലാ ദുരന്തബാധിതരെയും ഗുണഭോക്താക്കളുടെ പട്ടികയിലുള്‍പ്പെടുത്തുക, സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം നല്‍കുക, ചികിത്സാസഹായം വര്‍ധിപ്പിക്കുക എന്നിവയാണ് സമരംചെയ്യുന്നവര്‍ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങള്‍. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹികപ്രവര്‍ത്തക ദയാഭായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അവര്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

prp

Related posts

Leave a Reply

*